ദുബായ് മെട്രോ ഉൾപ്പെടെ യുഎഇയിലെ എല്ലാ പൊതു ഗതാഗതവും മാർച്ച് 26 രാത്രി എട്ട് മുതൽ മാർച്ച് 29 രാവിലെ ആറുമണിവരെ നിർത്തുമെന്ന് ആരോഗ്യ സാമൂഹിക സംരക്ഷണ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഈ കാലയളവിൽ രാജ്യവ്യാപകമായി ഗതാഗതം നിയന്ത്രിക്കുകയും പൊതുഗതാഗത മെട്രോ സേവനങ്ങളും നിർത്തിവെക്കുകയും ചെയ്യും. ദേശീയ തലത്തിൽ സാനിറ്റൈസേഷൻ പദ്ധതിയുടെ ഭാഗമായാണ് ഇത്തരം നിർത്തലാക്കൽ. ഈ സമയം മുഴുവനും വീട്ടിൽ തന്നെ തുടരണമെന്നും ഭക്ഷണം മരുന്ന് തുടങ്ങിയ വസ്തുക്കൾ വാങ്ങുവാൻ അല്ലാതെ പുറത്തു പോകരുതെന്നും അധികാരികൾ ഉണർത്തി.

ഊർജ്ജം, ആശയവിനിമയം, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷാ, പോലീസ്, മിലിറ്ററി, പോസ്റ്റൽ, ഷിപ്പിംഗ്, ഫാർമസ്യൂട്ടിക്കൽസ്, ജല-ഭക്ഷ്യ മേഖല, എയർപോർട്ടുകൾ, ഫൈനാൻഷ്യൽ-ബാങ്കിംഗ്,സർക്കാർ ഓഫീസുകൾ, മാധ്യമങ്ങൾ, സേവനമേഖലകൾ, ഗ്യാസ് സ്റ്റേഷനുകൾ,
നിർമ്മാണ പദ്ധതികൾ തുടങ്ങിയവയും ദേശീയ സ്റ്റെറിലൈസേഷൻ പ്രോഗ്രാമിൽ
ഉൾപ്പെടും. അവശ്യ സാധനങ്ങൾ സപ്ലൈ ചെയ്യുന്ന ഷോപ്പുകളും സൂപ്പർ മാർക്കറ്റുകളും ഫാർമസികളും സാധാരണപോലെ പ്രവർത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here