82000 കോവിഡ്-19 കേസുകൾ വ്യാഴാഴ്ച സ്ഥിരീകരിച്ചതോടെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യമായി യു.എസ് മാറി എന്ന് സൂചന. ചൈനയിൽ ഇതുവരെ 81000 കേസുകളും ഇറ്റലിയിൽ 80000 കേസുകളും ആയിരുന്നു ഉണ്ടായിരുന്നത്.

ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ ദി ന്യൂയോർക്ക് ടൈംസിന്റെയും സംയുക്തമായ സ്റ്റാറ്റിസ്റ്റിക്സ് കണക്ക് പ്രകാരം ആണ്, വൈറസുകളുടെ പ്രധാന വ്യാപന കേന്ദ്രമായ ചൈനയുടെയും ഇറ്റലിയുടെയും എണ്ണത്തിൽ അപ്പുറത്തേക്ക് അമേരിക്ക എത്തി എന്നത് പുറം ലോകമറിഞ്ഞത്. നിലവിൽ അമേരിക്കയിൽ 82404 കോവിഡ് കേസുകൾ ഉണ്ടെന്ന് ജോൺസ് ഹോപ്കിൻസും 81321 കേസുകൾ ഉണ്ടെന്ന് ദ ന്യൂയോർക്ക് ടൈംസും പറയുന്നു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അമേരിക്കയിലെ 40 ശതമാനത്തോളം ജനങ്ങൾ ലോക് ഡൗണിൽ ആണെന്നും കഴിഞ്ഞ ദിവസം നടന്ന 100 മരണം അടക്കം കുറഞ്ഞത് 1178 പേർ അമേരിക്കയിൽ കൊറോണ വൈറസ് ബാധയേറ്റ് മരണപ്പെട്ടു എന്നും ന്യൂയോർക്ക് ടൈംസ് കൂട്ടിച്ചേർക്കുന്നു.

അമേരിക്കൻ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ ഔദ്യോഗിക പ്രഖ്യാപന പ്രകാരം നിലവിൽ അമേരിക്കയിൽ കോവിഡ് ബാധയേറ്റവരുടെഎണ്ണം 68440 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here