സ്വര്‍ണക്കടത്ത് അന്വേഷണം യുഎഇ യിലേക്ക് വ്യാപിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി ദേശീയ അന്വേഷണ ഏജൻസി. നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെ കുറിച്ചും അന്വേഷിക്കുമെന്നാണ് പ്രാഥമിക വിവരം. ഇതിന് യുഎഇ യുടെ പ്രത്യേക അനുമതി ആവശ്യമുണ്ട്.
യുഎഇ സര്‍ക്കാരിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. അതേസമയം, സ്വര്‍ണക്കടത്ത് കേസ് അന്വേഷണ വിവരങ്ങള്‍ അടങ്ങിയ ഡയറി ഇന്ന് കോടതിയില്‍ സമർപ്പിക്കും എന്നാണ് വിവരം.