എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായില് 15 ദിവസത്തെ വിലക്ക്. ദുബായിലേക്കോ, തിരിച്ചോ എക്സ്പ്രസ് സർവീസ് നടത്തരുതെന്ന് സിവില് ഏവിയേഷന് അധികൃതർ അറിയിച്ചു. വന്ദേ ഭാരത് വിമാനങ്ങളിൽ യുഎഇയില് കുടുങ്ങിയവരെ നാട്ടിലേക്ക് കൊണ്ടുപോകുന്നതും എയര് ബബിള് കരാർ പ്രകാരം ഇന്ത്യന് പ്രവാസികളെ നാട്ടില് നിന്നും തിരിച്ചുകൊണ്ടുവരുന്നതും എക്സ്പ്രസാണ്.

കൊറോണവൈറസ് രോഗികള്ക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിനെ തുടര്ന്നാണ് നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്യുന്നു. രണ്ടുതവണ ഗുരുതരമായ പിഴവ് ആവര്ത്തിച്ച സാഹചര്യത്തില് രോഗിയുടെയും മറ്റു യാത്രക്കാരുടെയും ചികില്സാ ചെലവും വിമാനകമ്ബനി വഹിക്കണമെന്ന് കാണിച്ച്‌ ദുബായ് അധികൃതര് നോട്ടീസ് നല്കിയതായും മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.

വ്യാഴാഴ്ച മുതല് ഒക്ടോബര് മൂന്നു വരെയാണ് വിലക്ക്. ഈമാസം നാലിന് ജെയ്പൂരില് നിന്നുള്ള വിമാനത്തിലാണ് കോവിഡ് പോസിറ്റാവായ യാത്രക്കാരന് ദുബൈയിലെത്തിയത്. രോഗിയുടെ പേരും പാസ്പോര്ട്ട് നമ്ബറും, യാത്ര ചെയ്ത് സീറ്റ് നമ്ബറും ഉള്പ്പെടെ നോട്ടീസില് വ്യക്തമാക്കി. സര്വ്വീസ് റദ്ദാക്കിയ സാഹചര്യത്തില് എക്സ്പ്രസ് വിമാനങ്ങള് ഷാര്ജയിലേക്ക് റീ ഷെഡ്യൂള് ചെയ്യാന് തുടങ്ങി. ദുബായ് വിമാനതാവളത്തിലെ ഫ്ലൈറ്റ് ഇന്ഫര്മേഷന് ഡിസ്പ്ലേയില് വെള്ളിയാഴ്ചത്തെ എക്സ്പ്രസ് സർവീസ് എല്ലാം റദ്ദാക്കിയതായാണ് കാണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here