കോവിഡിന്റെ ആശങ്കകള്‍ക്കിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് നാളെ തുടക്കം കുറിക്കുന്നു. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും റണ്ണറപ്പായ ചെന്നൈ സൂപ്പര്‍ കിങ്‌സും നാളെ ഏറ്റുമുട്ടും. ശനിയാഴ്ച വൈകീട്ട് 6.00 മുതല്‍ അബുദാബിയിലെ ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ഉദ്ഘാടനം. വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങോ ചിയര്‍ ലീഡേഴ്‌സോ ഉണ്ടാകില്ല. കാണികള്‍ക്കും പ്രവേശനമില്ല. കോവിഡ് തുടങ്ങിയശേഷം ലോകത്ത് നടക്കുന്ന ഏറ്റവും വലിയ കായികമേളയാണിത്.

അതേസമയം ടൂര്‍ണമെന്റ് പുരോഗമിക്കവേ 30 ശതമാനം ആളുകളെ സ്റ്റേഡിയത്തില്‍ കയറ്റുന്ന കാര്യം പരിഗണനയിലാണെന്ന്, ഐ.പി.എല്‍. സംഘാടകരായ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ.) അധ്യക്ഷന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ ഒരുമാസം മുമ്ബുതന്നെ മിക്ക ടീമുകളും ദുബായിലെത്തിയിട്ടുണ്ട്. ആറു ദിവസത്തെ ക്വാറന്റീനും മൂന്നു കോവിഡ് ടെസ്റ്റുകളും പൂര്‍ത്തിയാക്കിയശേഷമാണ് പരിശീലനത്തില്‍ പ്രവേശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here