ഒമാനിലെ പൊതുഗതാഗത സംവിധാനം സെപ്റ്റംബര്‍ 27 മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ വിവര സാേങ്കതിക വകുപ്പ് മന്ത്രാലയം അറിയിച്ചു. സുപ്രീം കമ്മിറ്റി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് മന്ത്രാലയം ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനമെടുത്തത്.
ഇന്റര്‍സിറ്റി സര്‍വീസുകളായിരിക്കും സെപ്റ്റംബര്‍ 27 മുതല്‍ ആരംഭിക്കുക. മസ്കത്ത് നഗരത്തിലെ സര്‍വീസുകള്‍ ഒക്ടോബര്‍ നാല് മുതലും സലാല നഗരത്തിലേത് ഒക്ടോബര്‍ 18 മുതലും ആരംഭിക്കും. സുഹാറിലെ സര്‍വീസുകള്‍ സംബന്ധിച്ച അറിയിപ്പ് പിന്നീട് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാവിധ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കും. ബസുകള്‍ സര്‍വീസ് തുടങ്ങുേമ്ബാഴും അവസാനിക്കുേമ്ബാഴും രോഗാണുമുക്തമാക്കും. ഇന്റര്‍സിറ്റി യാത്രക്കാരുടെ താപനില പപരിശോധിക്കുകയും ചെയ്യും. ബസ് യാത്രയില്‍ ഉടനീളം എല്ലാവരും മുഖാവരണം ധരിക്കണം. ഇതോടൊപ്പം ബസിനുള്ളില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ലഭ്യമാക്കുകയും ചെയ്യും.