ഒമാനിലെ പൊതുഗതാഗത സംവിധാനം സെപ്​റ്റംബര്‍ 27 മുതല്‍ പുനരാരംഭിക്കുമെന്ന്​ ഗതാഗത വാര്‍ത്താ വിനിമയ വിവര സാ​േങ്കതിക വകുപ്പ്​ മന്ത്രാലയം അറിയിച്ചു. സുപ്രീം കമ്മിറ്റി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ്​ മന്ത്രാലയം ബസ്​ സര്‍വീസ്​ പുനരാരംഭിക്കാന്‍ തീരുമാനമെടുത്തത്​.
ഇന്‍റര്‍സിറ്റി സര്‍വീസുകളായിരിക്കും സെപ്​റ്റംബര്‍ 27 മുതല്‍ ആരംഭിക്കുക. മസ്​കത്ത്​ നഗരത്തിലെ സര്‍വീസുകള്‍ ഒക്​ടോബര്‍ നാല്​ മുതലും സലാല നഗരത്തിലേത്​ ഒക്​ടോബര്‍ 18 മുതലും ആരംഭിക്കും. സുഹാറിലെ സര്‍വീസുകള്‍ സംബന്ധിച്ച അറിയിപ്പ്​ പിന്നീട്​ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാവിധ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കും. ബസുകള്‍ സര്‍വീസ്​ തുടങ്ങു​േമ്ബാഴും അവസാനിക്കു​േമ്ബാഴും രോഗാണുമുക്​തമാക്കും. ഇന്‍റര്‍സിറ്റി യാത്രക്കാരുടെ താപനില പപരിശോധിക്കുകയും ചെയ്യും. ബസ്​ യാത്രയില്‍ ഉടനീളം എല്ലാവരും മുഖാവരണം ധരിക്കണം. ഇതോടൊപ്പം ബസിനുള്ളില്‍ ഹാന്‍ഡ്​ സാനിറ്റൈസറുകള്‍ ലഭ്യമാക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here