തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 350 കോടി രൂപ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് അനുവദിച്ചു. ഇതിന് പുറമേ ആവശ്യമായി വരുന്ന ബാക്കി തുക ബഡ്ജറ്റ് വിഹിതമായി കണ്ടെത്താനുള്ള നടപടികളെടുക്കണമെന്ന് റവന്യു-ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കി.

റേഷന്‍കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള നടപടികളും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സ്വീകരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here