ഒമാനില്‍ സമ്പൂർണ്ണ ലോക്ഡൗണ്‍ അവസാനിച്ചു. ചുരുക്കം നിയമലംഘനങ്ങള്‍ മാത്രമാണ് സമ്ബൂര്‍ണ ലോക്ഡൗണില്‍ റിപ്പോര്‍ട്ട് ചെയ്തത്. ചുരുക്കം നിയമലംഘനങ്ങള്‍ മാത്രമാണ് സമ്ബൂര്‍ണ അടച്ചിടല്‍ സമയത്തുണ്ടായത്.
പുലര്‍ച്ചെ ലോക്ഡൗണ്‍ അവസാനിച്ചയുടന്‍ റോഡുകളില്‍ വാഹനങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സുബ്ഹി നമസ്കാരത്തിനും നിരവധി വിശ്വാസികള്‍ പള്ളികളിലെത്തി. രാവിലെ ബീച്ചുകളില്‍ വ്യായാമത്തിനും മറ്റും എത്തിയവരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഹൈപ്പര്‍മാര്‍ക്കറ്റുകളും മറ്റും അഞ്ചോടെ തുറന്നെങ്കിലും വലിയ തിരക്ക് അനുഭവപ്പെട്ടിട്ടില്ല.