വിദേശ വിനോദ സഞ്ചാരികളെ സ്വീകരിക്കാന്‍ ഒമാന്‍ ഒരുങ്ങുന്നതായി പൈതൃക-ടൂറിസം മന്ത്രി സാലിം അല്‍ മഹ്റൂഖി. കോവിഡ് മഹാമാരിയുടെ തോത് കാര്യമായി കുറഞ്ഞതിന് ഒപ്പം വാക്സിനേഷന് ഉയര്‍ന്ന നിരക്കിലായിട്ടുമുണ്ട്. രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ക്ക് ക്വാറന്റീന് നിബന്ധനയില്ലാതെ ഒമാനില്‍ വരാവുന്നതാണ്.
ഒമാനിലെത്തുന്നതിന് നിശ്ചിത മണിക്കൂര്‍ മുമ്ബുള്ള പി.സി.ആര് നെഗറ്റിവ് പരിശോധന ഫലവും ഉണ്ടായിരിക്കണം. രാജ്യത്ത് ടൂറിസം മേഖലയില്‍ വലിയ നിക്ഷേപാവസരങ്ങളാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി