ഖത്തർ ആതിഥ്യമരുളുന്ന ലോകകപ്പ് ഫുട്ബാൾ യു.എ.ഇയിലും വൻ സാധ്യതകൾക്കാണ് വഴിയൊരുക്കുന്നതെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ. അബൂദബി, ദുബൈ നഗരങ്ങളിലേക്ക് ഫുട്ബാൾ ഫാൻസ് ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം വാർത്ത ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
ലോകകപ്പ് കാണാൻ എത്തുന്ന എല്ലാവർക്കും താമസിക്കാനുള്ള സൗകര്യം ഖത്തറിൽ ഒരുക്കുന്നുണ്ട്. എന്നാൽ, ഒരുദിവസം മറ്റൊരു രാജ്യത്ത് തങ്ങാനോ സന്ദർശിക്കാനോ ആഗ്രഹിക്കുന്നവർക്ക് ദുബൈ, അബൂദബി, മസ്കത്ത്, റിയാദ്, ജിദ്ദ പോലുള്ള നഗരങ്ങളിൽ പോയി താമസിക്കാം. ഇതിന് അനായാസം കഴിയും. ലോകകപ്പിെൻറ ഊർജം മേഖലയിലുടനീളമുണ്ടാകും.