മേയിൽ നടത്താനിരുന്ന സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷ യൂനിയൻ പബ്ലിക് സർവിസ് കമീഷൻ മാറ്റിവെച്ചു. പുതിയ തീയതി മേയ് 20 ന് പ്രഖ്യാപിക്കും. മേയ് 31 നായിരുന്നു നേരത്തേ പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഈ ആഴ്ച പുറത്തുവിടുമെന്നും അറിയിച്ചിരുന്നു. കോവിഡ് 19ൻെറയും ലോക്ഡൗണിൻെറയും പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവെച്ചതെന്ന് യു.പി.എസ്.സി അറിയിച്ചു.