ഇന്ന് കുവൈത്തിൽ 85 ഇന്ത്യക്കാർ ഉൾപ്പെടെ 295 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. രണ്ടുപേർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ മരണം 40 ആയി. 58 വയസ്സുള്ള ഇന്ത്യക്കാരനും 74 വയസ്സുള്ള സ്വദേശിയുമാണ്​ മരിച്ചത്​.

കുവൈത്തിൽ ഇതുവരെ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 5278 ആയി ഉയർന്നു. 171 പേർ രോഗമുക്​തി നേടി. ഇവരടക്കം രോഗമുക്​തി നേടിയവർ 1947 ആയി. തിങ്കളാഴ്​ച രോഗം സ്ഥിരികരിച്ചവരിൽ രണ്ടുപേർ വിദേശത്തുനിന്ന്​ വന്നവരും 293 പേർ നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരുമാണ്​

LEAVE A REPLY

Please enter your comment!
Please enter your name here