തലസ്ഥാന എമിറേറ്റിൽ വാഹനം ഓടിക്കുമ്പോൾ വളരെ ശ്രദ്ധിച്ചില്ലെങ്കിൽ വൻ പിഴകൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് പൊലീസ് ആവർത്തിക്കുന്നു. വൻ റോഡപകടത്തിനിടയാക്കുന്ന റെഡ് സിഗ്​നൽ മറികടക്കുന്നവരെ വെട്ടിലാക്കാൻ പിഴ നിരക്ക് വർധിപ്പിച്ചതോടൊപ്പം ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ്​ ചെയ്യുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അബുദാബി എമിറേറ്റിൽ ചുവപ്പ് സിഗ്​നൽ മറികടന്നുള്ള റോഡ്​ ഗതാഗത നിയമലംഘനത്തിന് 1000 ദിർഹം പിഴയും 12 ട്രാഫിക് പോയൻറുകളും ശിക്ഷ ലഭിക്കുമെന്ന് നാലു ഭാഷകളിൽ അബുദാബി പൊലീസ് പ്രസിദ്ധീകരിച്ച സമൂഹമാധ്യമ പോസ്​റ്റിൽ ആവർത്തിച്ചു. വാഹനം 30 ദിവസത്തേക്ക് പൊലീസ് കസ്​റ്റഡിയിൽ കണ്ടുകെട്ടും. ഡ്രൈവിങ് ലൈസൻസ് ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുമെന്നും അബുദാബി പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here