അബുദാബിയിൽ പുതിയ ടാക്സി പേയ്‌മെന്റ് സേവനങ്ങൾ ഏർപ്പെടുത്തുന്നതായി ഗതാഗത അതോറിറ്റി ശനിയാഴ്ച പ്രഖ്യാപിച്ചു. യാത്രക്കാർക്ക് ഇപ്പോൾ അബുദാബി ടാക്സി ആപ്പ് ഉപയോഗിച്ച് പണമടയ്ക്കാം. സേവനം ഉപയോഗിക്കുന്നതിന്, യാത്രക്കാർ ആപ്ലിക്കേഷൻ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണം, ഇത് ആപ്പിൾ സ്റ്റോറിലും ഗൂഗിൾ പ്ലേയിലും ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. പണമടയ്‌ക്കുന്നതിന് ആപ്പിൽ അക്കൗണ്ട് സെറ്റ് ചെയ്തു അവരുടെ ക്രെഡിറ്റ് കാർഡുകളുടെ വിശദാംശങ്ങൾ നൽകുകയും വേണം.
യാത്ര അവസാനിച്ചു കഴിഞ്ഞാൽ യൂസർ അക്കൗണ്ടിൽ നൽകിയ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴി പണം നൽകാം. ടാക്സി ബുക്ക് ചെയ്യുമ്പോഴോ ടാക്സി മീറ്റർ സ്ക്രീനിൽ ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോഴോ നേരിട്ട് ആപ്ലിക്കേഷൻ വഴി പണമടയ്ക്കാം. ട്രാൻസ്പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ (ഡിഎംടി) ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി), ഭാവിയിൽ ഇ-പേഴ്‌സ് പോലുള്ള മറ്റ് പേയ്‌മെന്റ് മാർഗങ്ങൾ വഴിയും യാത്രക്കാർ പണം നൽകുന്നത് പരിഗണിക്കുമെന്ന് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here