വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ എ​ല്ലാ മാ​ളു​ക​ളും തു​റ​ക്കാ​ൻ അ​ബൂ​ദ​ബി സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് അ​നു​മ​തി ന​ൽ​കി. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യാ​നു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും ച​ട്ട​ങ്ങ​ളും പൂ​ർ​ണ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ പ്ര​ത്യേ​കം ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടാ​ണ് അ​നു​മ​തി. ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ലെ മു​ഴു​വ​ൻ സാ​മ്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കോ​വി​ഡ് രോ​ഗ വ്യാ​പ​ന വേ​ള​യി​ൽ പാ​ലി​ക്കേ​ണ്ട പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​േ​ദ​ശ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും അ​ബൂ​ദ​ബി സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് നേ​ര​ത്തേ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​വ ലം​ഘി​ച്ചാ​ൽ മാ​ളു​ക​ളു​ടെ ഉ​ട​മ​ക​ളി​ൽ​നി​ന്ന് പി​ഴ ഈ​ടാ​ക്കും.

നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്നു​റ​പ്പു​വ​രു​ത്താ​ൻ സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ പ​രി​ശോ​ധ​ന​യും ന​ട​ത്തും.
സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ആ​ദ്യം 3,000 ദി​ർ​ഹ​മാ​ണ് പി​ഴ ചു​മ​ത്തു​ക. നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് 6,000 ദി​ർ​ഹം പി​ഴ ചു​മ​ത്തും. മൂ​ന്നാം ത​വ​ണ​യും നി​യ​മം ലം​ഘി​ച്ചാ​ൽ 8,000 ദി​ർ​ഹ​മാ​യി പി​ഴ വ​ർ​ധി​ക്കും. നാ​ലാം ത​വ​ണ വീ​ണ്ടും നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ 10,000 ദി​ർ​ഹം പി​ഴ​ക്കു​പു​റ​മെ മാ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​നു​വാ​ദം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു.

ജ​ന​ങ്ങ​ളെ കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ​യി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കാ​ൻ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ്​ അ​ബൂ​ദ​ബി സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് അ​ബൂ​ദ​ബി സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി റ​ഷീ​ദ് അ​ബ്​​ദു​ൾ ക​രീം അ​ൽ ബ​ലൂ​ഷി ചൂ​ണ്ടി​ക്കാ​ട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here