നീണ്ട ​പോരാട്ടത്തിനൊടുവിൽ കോവിഡ്​ -19നെ പൗളോ ഡിബാല കീഴടക്കി. അർജൻറീന താരമായ ഡിബാല കോവിഡ്​ മുക്​തനായ സന്തോഷ വാർത്ത ഇറ്റാലിയൻ ചാമ്പ്യൻമാരായ യുവൻറസാണ്​ പ്രസ്​താവനയിലൂടെ ആദ്യം പങ്കുവെച്ചത്​.

ഇരട്ട ടെസ്​റ്റ്​ നടത്തിയ താരത്തിൻെറ ഫലം നെഗറ്റീവാണെന്നും ഡിബാല ഇനി ഐസൊലേഷനിൽ തുടരേണ്ടതില്ലെന്നും ക്ലബ്​ വ്യക്​തമാക്കി. തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ഡിബാലയും വാർത്ത സ്​ഥിരീകരിച്ചു. ജീവിതം ദുഷ്​കരമായ വേളയിൽ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ച ഡിബാല മഹാമാരിയുടെ കെടുതി അനുഭവിക്കുന്നവർക്കൊപ്പമാണ്​ തൻെറ മനസെന്നും ട്വിറ്ററിൽ കുറിച്ചു. രോഗമുക്​തി നേടിയ സന്തോഷവാനായിരിക്കുന്ന ചിത്രം ഇൻസ്​റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്​തു.

മാർച്ച്​ പകുതിയോടടുത്ത്​ രോഗം സ്​ഥിരീകരിച്ച ഡിബാലയുടെ പരിശോധനാ ഫലം ആഴ്​ചകൾക്ക്​ ശേഷവും പോസിറ്റീവായി തുടർന്നത്​ ആശങ്ക സൃ​ഷ്​ടിച്ചിരുന്നു. ഡിബാലക്കൊപ്പം രോഗം പിടിപ്പെട്ട മറ്റ്​ രണ്ട്​ യുവൻറസ്​ താരങ്ങളായ ഡാനിയേൽ റുഗാനിയും ബ്ലെയ്​സ്​ മറ്റ്യൂഡിയും നേരത്തെ തന്നെ രോഗമുക്​തി നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here