അബുദാബിയിലേക്ക് വരുന്ന വിദേശ യാത്രക്കാരില്‍ ക്വാറന്റീന്‍ ഒഴിവാക്കിയ രാജ്യങ്ങളുടെ അപ്‌ഡേറ്റ് ചെയ്ത ‘ഗ്രീന്‍ ലിസ്റ്റ്’ അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പ് പുറത്തിറക്കി. അതേസമയം ഇന്ത്യ പട്ടികയിലില്ല. ഓസ്‌ട്രേലിയ, ചൈന, സൗദി അറേബ്യ, ഐസ്‌ലാന്‍ഡ്, ഭൂട്ടാന്‍, ഗ്രീന്‍ലാന്‍ഡ്, ബ്രൂണൈ, സിംഗപ്പൂര്‍, മംഗോളിയ, മൗറീഷ്യസ്, ന്യൂസിലന്‍ഡ്, ഹോങ്കോങ് (ചൈനയുടെ പ്രത്യേക ഭരണ മേഖലകള്‍) എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചത്. ഇവര്‍ക്ക് അബൂദബിയില്‍ എത്തിയാല്‍ നിര്‍ബന്ധിത ക്വാറന്റീന്‍ ആവശ്യമില്ല.

ഇവര്‍ക്ക് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമ്പോള്‍ മാത്രമേ പി.സി.ആര്‍ പരിശോധന നടത്തേണ്ടതുള്ളൂ. ഈ രാജ്യങ്ങള്‍ പതിവായി സമകാലിക വിവരങ്ങള്‍ വെളിപ്പെടുത്തുകയും പ്രാദേശിക സമൂഹത്തെ സംരക്ഷിക്കുന്നതിന് കര്‍ശന സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും നടത്തുകയും ചെയ്യുന്നതിനാലാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളെ അബൂദബി ഗ്രീന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here