സൗദിയിലും കുവൈത്തിലും യാത്രാവിലക്ക് ഇനിയും നീണ്ടേക്കും എന്നതിനാല്‍ യു.എ.ഇയില്‍ വന്നു കുടുങ്ങിയവര്‍ നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസിയും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും ആവശ്യപ്പെട്ടു. നിലവിലെ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ യു.എ.ഇ വഴി സൗദിയിലേക്കും കുവൈത്തിലേക്കും പോകുന്നത് അസാധ്യമാണ്. അതിനാല്‍, നാട്ടില്‍ നിന്ന് വരുന്നവരും യാത്ര മാറ്റിവെക്കണം. സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തുമ്പോള്‍ യാത്ര തുടരണമെന്നും എംബസി അറിയിച്ചു.

യു.എ.ഇ യില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദിയും കുവൈത്തും വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം. എന്നാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായവര്‍ക്ക് വിമാന ടിക്കെറ്റെങ്കിലും നല്‍കാന്‍ തയ്യാറാകണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. എത്തേണ്ട രാജ്യത്തിന്റെ യാത്രനിബന്ധനകള്‍ ശരിയായി മനസിലാക്കി വേണം യാത്ര ചെയ്യാന്‍. വരുന്നവര്‍ കൂടുതല്‍ പണം കൈയില്‍ കരുതുകയും വേണം. യു.എ.ഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് ചൂണ്ടിക്കാണിച്ച് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ ഇന്നലെ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂറിന് കത്തയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here