ക്വാറന്റീൻ ആവശ്യമില്ലാതെ പ്രവേശനമനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റ് അബുദാബി വീണ്ടും പുതുക്കി. ഇത്തവണ ബ്രിട്ടനും ഖത്തറും ഉൾപ്പെടെ അഞ്ച് രാജ്യങ്ങളെ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം നാലു രാജ്യങ്ങളെ പുതുതായി ഉൾപ്പെടുത്തുകയും ചെയ്തു. ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽനിന്നെത്തുന്ന എല്ലാ യാത്രക്കാരെയും അബുദാബിയിൽ നിർബന്ധിത ക്വാറന്റീനിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ പട്ടിക ജനുവരി മൂന്നിന് പ്രാബല്യത്തിലാവും.

യാത്രക്കാർ യാത്രപുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുമ്പോൾ പി.സി.ആർ. പരിശോധനയ്ക്ക് വിധേയരാകുകയും വേണം. ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്സിൻ സ്വീകരിച്ച യാത്രക്കാർ അബുദാബിയിലെത്തി ആറാം ദിവസം പി.സി.ആർ. പരിശോധന നടത്തണം. വാക്സിനെടുക്കാത്തവരാണെങ്കിൽ ആറാം ദിവസവും ഒമ്പതാം ദിവസവും പി.സി.ആർ. പരിശോധന നടത്തണം. നിലവിൽ 71 രാജ്യങ്ങളാണ് അബുദാബി സാംസ്കാരിക-ടൂറിസം വകുപ്പ് പുറത്തിറക്കിയ ഗ്രീൻ ലിസ്റ്റിലുള്ളത്.

അൽബേനിയ, അൽജീരിയ, അർമീനിയ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, അസർബയ്ജാൻ, ബഹ്‌റൈൻ, ബെലാറസ്, ബെൽജിയം, ബോസ്‌നിയ-ഹെർസെഗോവിന, ബ്രസീൽ, ബൾഗേറിയ, ബർമ, കംബോഡിയ, കാനഡ, ചൈന, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, ജോർജിയ, ജർമനി, ഗ്രീസ്, ഹോങ്‌ കോങ്, ഹംഗറി, ഇൻഡൊനീഷ്യ, ഇസ്രയേൽ, ഇറാൻ, ഇറാഖ്, ഇറ്റലി, ജപ്പാൻ, ജോർദാൻ, കസാഖ്‌സ്താൻ, കുവൈത്ത്, കിർഗിസ്താൻ, ലാഗോസ്, ലാത്വിയ, ലക്സംബർഗ്, മാലദ്വീപ്, മലേഷ്യ, നെതർലൻഡ്സ്, മൊറോക്കോ, നോർവെ, ഒമാൻ, പാപ്പുവ ന്യൂഗിനി, ഫിലിപ്പീൻസ്, പോളണ്ട്, പോർച്ചുഗൽ, അയർലൻഡ്, റൊമാനിയ, സൗദി അറേബ്യ, സെർബിയ, സിങ്കപ്പൂർ, സ്ലൊവാക്യ, സ്ലൊവേനിയ, സൗത്ത് കൊറിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, സിറിയ, സീഷെൽസ്, തായ്‌വാൻ, താജികിസ്താൻ, തായ്‌ലാൻഡ്, ടുണീഷ്യ, യെമെൻ, തുർക്‌മെനിസ്താൻ, യുക്രൈൻ, യു.എസ്.എ. എന്നീ രാജ്യങ്ങളാണ് നിലവിൽ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here