അന്താരാഷ്ട്ര പുസ്തകോത്സവത്തിന് അബുദാബിയിൽ തുടക്കമായി. അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലാണ് തുടക്കമായത്. അബൂദബി കിരീടാവകാശിയും സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാ​െന്‍റ നേതൃത്വത്തിൽ നടക്കുന്ന പുസ്തകോത്സവം 29 വരെ തുടരും. സാംസ്‌കാരിക ടൂറിസം വകുപ്പിനു കീഴിലുള്ള അറബിക് ഭാഷ കേന്ദ്രത്തി​െന്‍റ ആഭിമുഖ്യത്തിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.

അഞ്ചുലക്ഷം തലക്കെട്ടിലുള്ള പുസ്തകങ്ങളും വിദ്യാഭ്യാസ സാമഗ്രികളും രാജ്യത്തെ സ്‌കൂളുകള്‍, ലൈബ്രറികള്‍ എന്നിവക്ക് നല്‍കാന്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് 60 ലക്ഷം ദിര്‍ഹം അനുവദിച്ചു. പുസ്തകങ്ങളും വിദ്യാഭ്യാസ സാമഗ്രികളും രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ ലൈബ്രറികള്‍ക്കാണ് വിതരണം ചെയ്യുകയെന്ന് സാംസ്‌കാരിക ടൂറിസം വകുപ്പ് അധികൃതര്‍ അറിയിച്ചു. എല്ലാ പ്രായത്തിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് സാഹിത്യ സാംസ്‌കാരിക കൃതികള്‍ എളുപ്പത്തില്‍ ലഭ്യമാക്കുമെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമ്മാദി അറിയിച്ചു.

സ്‌കൂള്‍ ലൈബ്രറികള്‍ക്ക് ഏറ്റവും പുതിയതും പ്രധാനപ്പെട്ടതുമായ സാഹിത്യ, ശാസ്ത്ര, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങള്‍ നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി ചേര്‍ന്ന്​ അബൂദബി സാംസ്‌കാരിക വകുപ്പ് പ്രവര്‍ത്തിക്കും. ചുറ്റുമുള്ള ലോകത്തെക്കുറിച്ച്‌ യുവാക്കള്‍ക്ക് കൂടുതല്‍ വായിക്കാനും പഠിക്കാനും അവസരമൊരുക്കുമെന്നും അധികൃതര്‍ വ്യക്​തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here