യുഎഇയില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ ഒരുമാസത്തിനകം ലഭ്യമാക്കുമെന്ന് യു.എ.ഇ. ആരോഗ്യമേഖലാ വക്താവ് ഡോ.ഫരീദ അല്‍ ഹൊസാനി പറഞ്ഞു. സിനോഫാം ബൂസ്റ്റര്‍ ഡോസുകളാണ് ലഭ്യമാക്കുക. വാക്സിന്‍ നല്‍കാനുള്ള ഒരുക്കങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. താമസിയാതെ അധിക ഡോസ് എടുക്കാനുള്ള രജിസ്‌ട്രേഷന്‍ സംവിധാനം തുടങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രായമായവര്‍ക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്കും മുന്‍ഗണന നല്‍കികൊണ്ട് സമൂഹത്തിന് പരമാവധി സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമായാണിത്. മൂന്നാമത് വാക്സിന്‍ ഡോസ് എടുക്കുന്നതിനെ പിന്തുണയ്ക്കുന്ന പഠനങ്ങളൊന്നും നിലവില്ല.

ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. അന്താരാഷ്ട്ര പഠനങ്ങളെ അടിസ്ഥാനമാക്കി രാജ്യത്തെ ആരോഗ്യ അധികാരികള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും ഡോ. ഫരീദ അല്‍ ഹൊസാനി വിശദീകരിച്ചു. അതേസമയം അര്‍ഹരായ എല്ലാവരോടും പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ രാജ്യത്തെ മുന്‍നിര ഡോക്ടര്‍മാര്‍ അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here