രാജ്യത്ത് ഇതുവരെ 5,424 പേരില്‍ ബ്ലാക്ക്‌ ഫംഗസ് കണ്ടെത്തിയാതായി കേന്ദ്ര ആരോഗ്യമന്ത്രി.ഇതില്‍ 4,556 പേര്‍ക്കും കൊവിഡ് അനുബന്ധമായാണ് അസുഖം വന്നതെന്ന് ആരോഗ്യമന്ത്രി ഡോക്ടര്‍ ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ 18 സംസ്ഥാനങ്ങളില്‍ രോഗം കണ്ടെത്തി.അസുഖബാധിതരില്‍ 55 ശതമാനവും പ്രമേഹ രോഗികള്‍ ആണെന്നും ഹര്‍ഷ് വര്‍ധന്‍ സ്ഥിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന മന്ത്രിതല യോഗത്തെ അറിയിച്ചു.

അതേസമയം ബ്ലാക്ക്​ ഫംഗസ്​ ഏറ്റവും കൂടുതല്‍ വ്യാപിച്ചത്​ പുരുഷന്‍മാരിലെന്ന്​ പഠന റിപ്പോട്ടുകള്‍. രോഗം ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാരാണെന്നാണ്​ കണ്ടെത്തല്‍.രാജ്യത്തെ നാലു ഡോക്​ടര്‍മാര്‍ രോഗം ബാധിച്ച 101 പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്​ഥാനത്തിലാണ്​ നിഗമനം. ‘മുകോര്‍മൈകോസിസ്​ -കൊവിഡ്​ 19’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ രോഗം ബാധിച്ച 101 പേരില്‍ 79 പേരും പുരുഷന്‍മാരായിരുന്നു. ഇതില്‍ പ്രമേഹ രോഗികള്‍ക്കാണ്​ രോഗസാധ്യതയെന്നും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here