മുബദലയുമായി ചേർന്ന് നൂതന പദ്ധതിയുമായി എക്സ്പോയിൽ സജീവമാകാനൊരുങ്ങി അബുദാബി പോലീസ്. തടവുപുള്ളികളുടെ പുനരധിവാസത്തിന് സഹായകമാകുന്ന പദ്ധതികളാണ് ആവിഷ്കരിക്കുക. എക്സ്പോ ഫസ പവിലിയനിൽ നടന്ന ചടങ്ങിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

സൃഷ്ടിപരമായ ആശയവിനിമയം നടത്തി സാധ്യതകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. മുബദല ഗ്രൂപ്പ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റും മാനവ വിഭവശേഷി കോർപ്പറേറ്റ് അഫയർ സി.ഇ.ഒയുമായ ഹുമൈദ് അൽ ഷമാരിയുടെ നേതൃത്വത്തിലുള്ള മുബദല പ്രതിനിധി സംഘവും അബുദാബി പോലീസ് സാമൂഹികസുരക്ഷാ വിഭാഗം ഡയറക്ടർ കേണൽ അഹമ്മദ് ജുമ അൽ ഖൈലിയുടെ നേതൃത്വത്തിലുള്ള സംഘവും ചടങ്ങിൽ സംബന്ധിച്ചു. ഇത്തരം വിഭാഗങ്ങൾക്ക് സാമൂഹിക സുരക്ഷയുറപ്പാക്കാൻ വിവിധ പങ്കാളികളുമായി ചേർന്ന് സമഗ്ര പദ്ധതികളാണ് പോലീസ് ആവിഷ്കരിച്ചുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here