കോവിഡ് സുരക്ഷാവ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റി ഏർപ്പെടുത്തിയ ‘ഗോ സേഫ്’ സർട്ടിഫിക്കറ്റ് യാസ് തീം പാർക്കിന് ലഭിച്ചു. ഫെറാരി വേൾഡ്, യാസ് വാട്ടർ വേൾഡ്, വാർണർ ബ്രോസ് തുടങ്ങി അബുദാബിയിലെ മുഖ്യ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഉൾക്കൊള്ളുന്നതാണ് യാസ് തീം പാർക്ക്. സുരക്ഷയുടെയും വൃത്തിയുടെയും കാര്യത്തിൽ ലോകനിലവാരം പുലർത്തുന്ന സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കർശനവ്യവസ്ഥകളോടെ സജീവമാകുന്ന വിനോദസഞ്ചാരരംഗത്തിന് കൂടുതൽ കരുത്തുപകരുന്നതാണ് ഇത്.

ആളുകൾക്ക് ആശങ്കയില്ലാതെ ‘ഗോ സേഫ്’ അംഗീകാരം ലഭിച്ച കേന്ദ്രങ്ങളിൽ സന്ദർശനം നടത്താം. സന്ദർശകരുടെ സുരക്ഷയ്ക്ക് പ്രഥമപരിഗണന നൽകുന്നവയാണ് വിനോദസഞ്ചാര സാംസ്കാരികവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങൾ. അബുദാബിയിലെ എല്ലാ പ്രധാന വിനോദകേന്ദ്രങ്ങളും കർശന പരിശോധനയ്ക്ക് ശേഷം ‘ഗോ സേഫ്’ അംഗീകാരം നേടാനുള്ള ശ്രമത്തിലാണെന്ന് വിനോദസഞ്ചാര സാംസ്കാരികവകുപ്പ് മാർക്കറ്റിങ് ഡയറക്ടർ സായിദ് അൽ സായിദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here