അബുദാബി സാമ്പത്തിക വികസന മന്ത്രാലയം ഞായറാഴ്ച പുറപ്പെടുവിച്ച സർക്കുലർ പ്രകാരം, നിലവിലെ സാഹചര്യത്തിൽ തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ള കമ്പനികൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും വ്യക്തമായ മാർഗ്ഗ രേഖ ഉൾക്കൊള്ളിച്ചിരിക്കുന്നു. തൊഴിലാളികൾക്കിടയിൽ നടപ്പിലാക്കേണ്ട ഹെൽത്ത് സ്ക്രീനിംഗിനെ കുറിച്ചും ശുചിത്വ നടപടികളെക്കുറിച്ചും ഇതിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. തൊഴിലാളികൾക്ക് ആവശ്യമായ ആരോഗ്യ പരിരക്ഷണം നൽകാത്ത കമ്പനികൾക്ക് 5000 ദിർഹം വരെ പിഴ ഈടാക്കുമെന്നും ഇത്തരത്തിലുള്ള ഓരോ നിയമ ലംഘനം നടക്കുമ്പോഴും ഫൈൻ തുക ഇരട്ടിയാക്കപ്പെടുമെന്നും എമർജൻസി ക്രൈസിസ് പ്രോസിക്യൂഷൻ മുമ്പാകെ വിസ്തരിക്കപ്പെടുകയും ചെയ്യുമെന്നും അബുദാബി മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here