നാട്ടിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായുള്ള നോർക്ക രെജിസ്ട്രേഷൻ ഇന്നലെ തുടങ്ങി. അർദ്ധരാത്രി തുടങ്ങേണ്ടിയിരുന്ന രജിസ്ട്രേഷൻ സാങ്കേതിക കാരണങ്ങളാൽ ഏറെ വൈകിയായിരുന്നു ആരംഭിച്ചത്. എന്നാൽ ആദ്യ മണിക്കൂറുകളിൽ തന്നെ രജിസ്റ്റർ ചെയ്തത് 1.47 ലക്ഷം പേരാണ്. പരമാവധി ഒരു ലക്ഷം പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. ഇപ്പോൾ തന്നെ ഇത്രയധികം പേർ നാട്ടിലേക്കു വരാനുള്ള സന്നദ്ധത അറിയിച്ചിരിക്കുന്നതിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം പ്രതീക്ഷിക്കുന്നതിലും ഇരട്ടിയാകുമെന്ന് സൂചിപ്പിക്കുന്നു.
Home Around Globe പ്രവാസികൾക്കായുളള നോർക്കയുടെ രജിസ്ട്രേഷൻ – ഇതുവരെ രജിസ്റ്റർ ചെയ്തത് 1.47 ലക്ഷം പേർ