കുവൈത്തില്‍ വ​ര്‍​ക്ക് പെ​ര്‍​മി​റ്റ് പു​തു​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത പ​രി​ശോ​ധി​ക്കും.അ​ത​ത്​ തൊ​ഴി​ലു​ക​ള്‍​ക്ക്​ നി​ഷ്​​ക​ര്‍​ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ വ​ര്‍​ക്ക്​ പെ​ര്‍​മി​റ്റ്​ ന​ല്‍​കൂ. സ്വ​ദേ​ശി​ക​ള്‍​ക്കും വി​ദേ​ശി​ക​ള്‍​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. 1885 ജോ​ബ്​ ടൈ​റ്റി​ലു​ക​ളാ​ണ്​ തൊ​ഴി​ല്‍ മ​ന്ത്രാ​ല​യ​ത്തി​ല്‍ ലി​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ള്ള​ത്. ടെ​ക്​​നീ​ഷ്യ​ന്‍, പ​രി​ശീ​ല​ക​ന്‍, സൂ​പ്പ​ര്‍​വൈ​സ​ര്‍, ഷെ​ഫ്, ചി​ത്ര​കാ​ര​ന്‍, റ​ഫ​റി തു​ട​ങ്ങി​യ തൊ​ഴി​ലു​ക​ള്‍​ക്ക്​ കു​റ​ഞ്ഞ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഡി​​പ്ലോ​മ​യാ​ണ്.

യ​ന്ത്ര​സാ​മ​​ഗ്രി​ക​ളു​ടെ ഒാ​പ​റേ​റ്റ​ര്‍​മാ​ര്‍, സെ​യി​ല്‍​സ്​​മാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക്​ ഇ​ന്‍​റ​ര്‍​മീ​ഡി​യ​റ്റ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ വേ​ണം. ഡ​യ​റ​ക്​​ട​ര്‍, എ​ന്‍​ജി​നീ​യ​ര്‍, ഡോ​ക്​​ട​ര്‍, ന​ഴ്​​സ്, കാ​ലാ​വ​സ്ഥ ശാ​സ്​​ത്ര​ജ്ഞ​ന്‍, ജ​ന​റ​ല്‍ ഫി​സി​ഷ്യ​ന്‍, ജി​യോ​ള​ജി​സ്​​റ്റ്, ഇ​ന്‍​സ്​​ട്ര​ക്​​ട​ര്‍, അ​ധ്യാ​പ​ക​ര്‍, ഗ​ണി​ത​ശാ​സ്​​ത്ര​ജ്ഞ​ര്‍, സ്​​റ്റാ​റ്റി​സ്​​റ്റീ​ഷ്യ​ന്‍, മാ​ധ്യ​മ​മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ തൊ​ഴി​ലു​ക​ള്‍ തു​ട​ങ്ങി​യ​വ​ക്ക്​​ ബി​രു​ദ​ത്തി​ല്‍ കു​റ​യാ​ത്ത അ​ക്കാ​ദ​മി​ക യോ​ഗ്യ​ത​യു​ണ്ടാ​ക​ണം.

LEAVE A REPLY

Please enter your comment!
Please enter your name here