കൊറോണ പ്രതിരോധനത്തിന്റെ ഭാഗമായി ഇറ്റലിയിൽ നിലവിലുള്ള ലോക്ഡൗൺ മെയ് നാലിന് പിൻവലിക്കുന്നതോടെ കൂടി രാജ്യം കൈക്കൊള്ളുവാൻ പോകുന്ന നടപടികൾ പ്രഖ്യാപിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രിയായ ജസ്യൂപി കോൻഡി വിശദീകരണക്കുറിപ്പ് പുറപ്പെടുവിച്ചു. ഇത് പ്രകാരം ഇറ്റലിയിലെ സ്കൂളുകൾ സെപ്റ്റംബറിൽ തുറക്കുകയും വരുന്ന മൂന്നാഴ്ചയ്ക്കുള്ളിൽ ബിസിനസ് സ്ഥാപനങ്ങളും മറ്റും തുറന്ന് പ്രവർത്തിക്കുകയും ചെയ്യും.

വൈറസ്സിനെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ ഉത്തരവാദിത്വ പൂർണമായ സഹവർത്തിത്വം ആണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും രാജ്യത്തെ സ്നേഹിക്കുന്നുവെങ്കിൽ എല്ലാവരും പരസ്പരം അകന്നു കൊണ്ട് സഹകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം 60 മില്യനോളം വരുന്ന ജനങ്ങളുള്ള ഇറ്റലി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ് കാലഘട്ടത്തിലേത്. ശക്തമായ തിരിച്ചുവരവ് രാജ്യത്തിനാവശ്യം ആണെന്നും എല്ലാ ബിസിനസ് മേഖലകളും പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരുമെന്നും നിരവധി ഇറ്റാലിയൻ ബിസിനസ് വക്താക്കൾ അറിയിച്ചതായി ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പുറത്തു പറയുന്നു. ലോക്ഡൗണിനു ശേഷവും രോഗപ്രതിരോധ മാർഗം എന്നോണം വ്യക്തി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും സാമൂഹിക അകലവും പാലിക്കണമെന്നും ഗവൺമെൻറ് വൃത്തങ്ങൾ ഇതോടൊപ്പം സൂചിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here