ഇറാനിൽ നിന്നും 30 ദിവസത്തേക്ക് ഗ്യാസ് ഇറക്കുമതിചെയ്യാൻ ഇറാഖിന് ഇളവ് കൊടുത്തു കൊണ്ട് വാഷിംഗ്ടൺ ഞായറാഴ്ച ഉത്തരവ് പുറപ്പെടുവിച്ചതായി ഇറാഖ് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. ആഗോള വിപണിയിൽ എണ്ണവില കുത്തനെ തകർന്നതും കോവിഡ് പ്രതികൂല സാഹചര്യങ്ങൾ കാരണവും ബാഗ്ദാദ് അനുഭവിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു നീക്കമെന്നും അറിയുന്നു. ഇറാഖിന്റെ മൂന്നിലൊരുഭാഗം വൈദ്യുതി ഗ്യാസ് ഉപഭോഗം, തൊട്ടടുത്തു കിടക്കുന്ന രാജ്യമായ ഇറാനെ ആശ്രയിച്ചാണിരിക്കുന്നത് . പക്ഷെ 2018 അവസാനം ഇറാനെതിരെ അമേരിക്ക നിലവിൽ വരുത്തിയ വിലക്ക് പ്രകാരം ഇരുരാജ്യങ്ങളും തമ്മിൽ കാര്യമായ ഉപഭോഗങ്ങൾ നടക്കുന്നതിൽ രാഷ്ട്രീയപരമായ വിള്ളലുകൾ നില നിൽക്കുന്നുണ്ടായിരുന്നു. എങ്കിലും ഇടയ്ക്കിടയ്ക്ക് 45, 90, 120 ദിവസങ്ങളുടെ ഇളവുകൾ അമേരിക്ക പ്രഖ്യാപിക്കാറുണ്ടായിരുന്നു. എന്നാൽ ഇതുവരെ പ്രഖ്യാപിച്ചതിൽ ഏറ്റവും ചെറിയ ഇളവാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും പ്രത്യേകിച്ച് നിർദ്ദേശങ്ങളോ ഡിമാൻഡുകളോ ഒന്നുമില്ലാതെയാണ് ഇളവ് ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതെന്നും ഇറാഖി ഒഫീഷ്യലുകൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here