ന്യൂഡല്‍ഹി: കൃഷി ഉഡാന്‍ പദ്ധതിയുടെ ഭാഗമായി പഴങ്ങളും പച്ചക്കറികളും ഇന്ത്യയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളില്‍ ലണ്ടനിലേക്കും ഫ്രാങ്ക്ഫര്‍ട്ടിലേക്കും കയറ്റിയയക്കുന്നു. കൃഷി ഉഡാന്‍ പദ്ധതി പ്രകാരം ഏപ്രില്‍ 13 ന് എയര്‍ ഇന്ത്യ ലണ്ടനിലേക്കും ഏപ്രില്‍ 15 ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കും പ്രവര്‍ത്തനം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. രണ്ട് വിമാനങ്ങളും ഇന്ത്യന്‍ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച പഴങ്ങളും പച്ചക്കറികളുമായിരിക്കും ഉണ്ടാകുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച്‌ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

വിമാനം തിരിച്ചുപറക്കുന്നത് അവശ്യമായ മരുന്നുകളുമായായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക ഉല്പന്നങ്ങള്‍ വിദേശത്തേക്ക് എത്തിക്കാന്‍ കര്‍ഷകരെ സഹായിക്കുന്നതിനായിട്ടാണ് കൃഷി ഉഡാന്‍ പദ്ധതി ആരംഭിച്ചത്. ഇത് നേരിട്ടുള്ള വിപണന സാധ്യത ഉറപ്പ് നല്‍കുകയും ഇറക്കുമതിക്കും കയറ്റുമതിക്കും കര്‍ഷകര്‍ക്ക് പ്രയോജനകരമായ പുതിയ അവസരങ്ങള്‍ തുറക്കുകയും ചെയ്യുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here