മലപ്പുറം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിരത്തിലിറങ്ങുന്ന 108 ആംബുലന്‍സുകള്‍ക്ക് മലപ്പുറം ജില്ലയില്‍ സൗജന്യമായി ഇന്ധനം നല്‍കി റിലയന്‍സ് പെട്രോളിയം ഇന്ധന പമ്ബുകള്‍. വളാഞ്ചേരി, കോട്ടക്കല്‍, നിലമ്ബൂര്‍, എടപ്പാള്‍, തിരൂര്‍ എന്നിവിടങ്ങളിലെ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വഴി ദിവസവും ഏഴ് ആംബുലന്‍സുകള്‍ക്കാണ് സൗജന്യമായി ഇന്ധനം നല്‍കുന്നത് വൈറസ് ബാധിതരേയും നിരീക്ഷണത്തില്‍ കഴിയുന്നവരേയും ഐസൊലേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാന്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ കനിവ് 108 ആംബുലന്‍സുകളാണ് ആരോഗ്യ വകുപ്പ് ഉപയോഗിക്കുന്നത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അത്യാവശ്യമായ ആംബുലന്‍സ് സര്‍വീസുകള്‍ക്ക് ഇന്ധനം സൗജന്യമായി നല്‍കാന്‍ ജില്ലയിലെ അഞ്ച് റിലയന്‍സ് റീട്ടെയില്‍ ഔട്ട്ലെറ്റ് നടത്തിപ്പുകാര്‍ സ്വമേധയാ രംഗത്തു വരികയായിരുന്നെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

29 കനിവ് 108 ആംബുലന്‍സുകളാണ് നിലവില്‍ ജില്ലാ ആരോഗ്യ വകുപ്പ് ഉപയോഗിക്കുന്നത്. ഇതിനു പുറമെ ആരോഗ്യ വകുപ്പിന്റെ നാല്, മുസ്ലിം ലീഗ് കമ്മറ്റി ലഭ്യമാക്കിയ മൂന്ന് ആംബുലന്‍സുകളും കോവിഡ് പ്രത്യേക ആവശ്യങ്ങള്‍ക്കായി സേവനത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here