കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിദേശത്തു കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്താൻ കേന്ദ്രസർക്കാർ സജ്ജമാക്കുന്ന ആദ്യ വിമാന സർവീസുകൾ യു.എ.ഇ യിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും. മെയ് ഏഴിന് അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും ദുബായിൽ നിന്ന് കോഴിക്കോട്ടേക്കും പ്രവാസികളെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം എത്തിച്ചേരും. തുടർന്ന് വരുന്ന ദിവസങ്ങളിൽ ഇന്ത്യയിലെ മറ്റുള്ള കേന്ദ്രങ്ങളിലേക്കും യു.എ.ഇ യിൽ നിന്നും പ്രത്യേക സർവീസുകൾ നടത്തും. യാത്രക്കാരുടെ അന്തിമ പട്ടിക അബുദാബി ഇന്ത്യൻ എംബസിയും ദുബായ് ഇന്ത്യൻ കോൺസുലേറ്റും ചേർന്ന് തയ്യാറാക്കും. ജോലി നഷ്ടപ്പെട്ടവർ, വയോധികർ, ഗർഭിണികൾ, അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർ, മറ്റു ബുദ്ധിമുട്ടുകൾ മൂലം ദുരിതം അനുഭവിക്കുന്നവർ തുടങ്ങിയവർക്കെല്ലാം പ്രാഥമിക പരിഗണന നൽകുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here