യുഎഇയിലെ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമായ അല്‍ഐന്‍ മൃഗശാലയില്‍ 4000 മൃഗങ്ങളുമായി സന്ദര്‍ശകരെ കാത്തിരിക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങള്‍ ഉള്‍പ്പടെയുള്ളവക്ക് 900 ഹെക്ടറിലധികം സ്ഥലത്ത് തനത് ആവാസ വ്യവസ്ഥയൊരുക്കിയാണ് സംരക്ഷണം.

ഇതിന് പുല്‍മേ വന്യജീവികള്‍ക്കുംസസ്യജാലങ്ങള്‍ക്കും ജലജീവികള്‍ക്കും പ്രത്യേക ഇടമുണ്ട്. സ്വതന്ത്രമായി അലഞ്ഞുതിരിയുന്ന വന്യജീവികളെ അടുത്തു നിന്നു കാണാന്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്.

പ്രായഭേദമെന്യേ ഏവരെയും ആകര്‍ഷിക്കുന്ന മൃഗശാലയില്‍ ഇഷ്ടമൃഗങ്ങളെ താലോലിക്കാനും തീറ്റകൊടുക്കാനും ധാരാളം പേര്‍ എത്തുന്നു.അല്‍ഐന്‍ സഫാരി ഉള്‍പ്പെടെ മൃഗശാല ചുറ്റിക്കറങ്ങാന്‍ വിവിധ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ പാരമ്ബര്യവും സംസ്കാരവും പരിസ്ഥിതിയും പൈതൃകവും സംരക്ഷിച്ചുകൊണ്ടാണ് ടൂറിസം പാക്കേജ് തയാറാക്കിയിരിക്കുന്നത്. മൃഗങ്ങളുടെ സ്വഭാവ രീതികള്‍ വിവരിക്കാനായി ഗൈഡുകളുടെ സഹായവും ലഭ്യമാണ്. യുഎഇയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന വിനോദസഞ്ചാര കേന്ദ്രവും അല്‍ഐന്‍ മൃഗശാല തന്നയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here