എല്ലാ പൊതുപാർക്കുകളും നഗരത്തിലെ പൊതു ഒത്തുചേരൽ കേന്ദ്രങ്ങളും ഞായറാഴ്ച മുതൽ തുറന്നതായി അജ്മാൻ മുനിസിപ്പാലിറ്റി ആസൂത്രണ വകുപ്പ് അറിയിച്ചു. കോവിഡ് മുൻകരുതൽ നടപടികളോടെയാണ് ഇപ്പോൾ സന്ദർശകർക്കായി പാർക്കുകൾ തുറന്നത്. ജീവനക്കാർക്ക് പ്രത്യേക കോവിഡ് പരിശീലനം നൽകിയിട്ടുണ്ട്.

സുരക്ഷിതമായ അന്തരീക്ഷമൊരുക്കി സമൂഹത്തിന് മികച്ച സേവനങ്ങൾ നൽകുമെന്നും വകുപ്പ് മേധാവി അബ്ദുൽ റഹ്മാൻ മുഹമ്മദ് അൽ നൂഐമി പറഞ്ഞു. ഒരറിയിപ്പുണ്ടാകുന്നതുവരെ പാർക്കുകൾ തുറന്നിരിക്കും. കോവിഡ് വ്യാപനത്തോടെ കഴിഞ്ഞ മാർച്ച് മുതൽ പാർക്കുകൾ ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here