ഷാര്‍ജയിലെ താമസകേന്ദ്രത്തില്‍ അമാന്‍ സംവിധാനം സ്ഥാപിക്കുന്നു. അഗ്നിബാധയുടെ സൂചന ലഭിക്കുമ്ബോഴേ സിവില്‍ ഡിഫന്‍സിലും സുരക്ഷാ ചുമതലയുള്ള സനദ് കേന്ദ്രത്തിലും മുന്നറിയിപ്പ് ലഭിക്കും. തീപിടിത്ത സാധ്യത കൂടുതലുള്ള വേനല്‍ക്കാലമായതിനാല്‍ പരമാവധി കെട്ടിടങ്ങളില്‍ സ്ഥാപിക്കുകയാണു ലക്ഷ്യം.

പഴയ കെട്ടിടങ്ങളിലടക്കം ഇതു നിര്‍ബന്ധമാണ്. ഷാര്‍ജ പ്രിവന്‍ഷന്‍ ആന്‍ഡ് സേഫ്റ്റി അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ആദ്യപകുതിയില്‍ 6,940ല്‍ ഏറെ ഉപകരണങ്ങള്‍ സ്ഥാപിച്ചു. മൊബൈല്‍ ഡേറ്റ, ടെലിഫോണ്‍ ശൃംഖലകള്‍ വഴി സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് റൂം, സനദ് കേന്ദ്രം എന്നിവയുമായി നേരിട്ടു ബന്ധിപ്പിച്ചതിനാല്‍ വേഗം നടപടിയെടുക്കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here