ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ യുഎഇയ്ക്ക് രണ്ടാം സ്ഥാനം. ഗ്ലോബൽ ഫിനാൻസ് മാഗസിന്റെ സൂചികയിൽ 134 രാജ്യങ്ങളിൽ നിന്നാണ് യുഎഇക്ക് മികച്ച സ്ഥാനം ലഭിച്ചത്. യുദ്ധം, സമാധാനം, വ്യക്തിഗത സുരക്ഷ, പ്രകൃതിക്ഷോഭം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു തിരഞ്ഞെടുപ്പ്.

കോവിഡ് കൈകാര്യം ചെയ്ത രീതിയും പഠനവിധേയമാക്കി. ആരോഗ്യമേഖലയിലെ മികവും ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് (64.3%) രണ്ടു ഡോസ് വാക്സീൻ നൽകിയതുമാണ് യുഎഇക്ക് നേട്ടമായത്. ഐസ്‌ലൻഡ് ആണ് ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യം.

ഖത്തറിനാണ് മൂന്നാം സ്ഥാനം. സിംഗപ്പൂർ, ഫിൻലൻഡ്, മംഗോളിയ, നോർവേ, ഡെൻമാർക്ക്, കാന‍ഡ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളാണ് പട്ടികയിൽ യഥാക്രമം 4 മുതൽ 10 സ്ഥാനങ്ങളിൽ. ജിസിസി രാജ്യങ്ങളെല്ലാം ആദ്യ 25ൽ ഇടംപിടിച്ചിട്ടുണ്ട്. ബഹ്റൈൻ 12, കുവൈത്ത് 18, സൗദി അറേബ്യ 19, ഒമാൻ 25 എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളുടെ സ്ഥാനം.

LEAVE A REPLY

Please enter your comment!
Please enter your name here