കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ശക്തമാക്കിയതോടെ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം അമേരിക്കയില്‍ കുത്തനെ വര്‍ധിക്കുന്നു. മാര്‍ച്ച് മാസത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ അമേരിക്കയില്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ചവരുടെ എണ്ണത്തില്‍ 3000% ശതമാനത്തിന്റെ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ചിന് മുമ്പുള്ള ആഴ്ച്ചകളില്‍ ശരാശരി രണ്ട് ലക്ഷംപേര്‍ ഒരാഴ്ച്ച അപേക്ഷിച്ചിരുന്നതാണ് ഒറ്റയടിക്ക് 66.5ലക്ഷമായി കുതിച്ചുയര്‍ന്നിരിക്കുന്നത്.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥക്ക് കോവിഡ് രോഗം ഏല്‍പിക്കുന്ന ആഘാതത്തിന്റെ വ്യക്തമായ സൂചനയാണ് തൊഴില്‍ രഹിതരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന കുതിച്ചുചാട്ടം. മാര്‍ച്ച് 28ന് അവസാനിച്ച ആഴ്ച്ചയില്‍ 66.50 ലക്ഷം പേരാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചിരിക്കുന്നത്. ഇത് അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന നിരക്കാണ്. രാജ്യം നേരിടാനിരിക്കുന്ന ദുരന്തത്തിന്റെ നേര്‍ക്കാഴ്ച്ചയെന്നാണ് സാമ്പത്തികവിദഗ്ധര്‍ ഇതിനെ ചൂണ്ടിക്കാണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here