കൊറോണ വൈറസ് മഹാമാരിയിൽ വിറങ്ങലിച്ച് സ്പെയിൻ. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 950 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം 1,10,000 ആയി ഉയർന്നു.

ഇറ്റലി കഴിഞ്ഞാൽ ലോകത്ത് ഏറ്റവും അധികം കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യമാണ് സ്പെയിൻ. കോവിഡ് വൈറസ് ഇതുവരെ 10,003 പേരുടെ ജീവനാണ് എടുത്തത്. എന്നാൽ പുതിയ രോഗികളുടെ കാര്യത്തിലും മരണക്കണക്കിലും കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസകരമാണെന്നാണ് അധികൃതർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here