കാല്‍പന്ത് കളിയിലെ മിശിഹ ലയണല്‍ മെസിയും കാനറികളുടെ പ്ലേമേക്കര്‍ നെയ്മറും മുഖാമുഖം വരുന്ന ഫൈനലിനാണ് മാറക്കാന വേദിയാവുക. കോപ്പയില്‍ മുത്തമിടാന്‍ ഉറച്ച്‌ ഇരുതാരങ്ങളും പോരടിക്കുമ്ബോള്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ത്രില്ലറായി ‘മാറക്കാന ഫൈനല്‍’ മാറും.

അര്‍ജന്‍റീന ഒരു കിരീടം നേടിയിട്ട് 21 ആം നൂറ്റാണ്ടിന്റെ 21 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. 1993 ല്‍ ഇക്വഡോര്‍ വേദിയായ കോപ്പ അമേരിക്ക ടൂര്‍ണമെന്‍റില്‍ മെക്സിക്കോയെ 2-1 ന് തോല്‍പിച്ചായിരുന്നു ആല്‍ബി സെലസ്റ്റകളുടെ ഏറ്റവും ഒടുവിലത്തെ കിരീട നേട്ടം.2005 മുതല്‍ അര്‍ജന്റീനയുടെ സ്വപ്നങ്ങളുടെ പതാകവാഹകനാണ് മെസി.

കഴിഞ്ഞ 5 കോപ്പ ടൂര്‍ണമെന്‍റുകളിലും ‘കാല്‍പന്ത് കളിയിലെ മിശിഹ’ യ്ക്ക് നിരാശയായിരുന്നു ഫലം.2015 ലും 2016 ലും കോപ്പകിരീടം ഷൂട്ടൗട്ടില്‍ വഴുതി മാറിയപ്പോള്‍ മെസി വിതുമ്ബി.

ലോകമെമ്ബാടുമുള്ള കാല്‍പന്ത് കളി പ്രേമികളെ ഏറെ നൊമ്ബരപ്പെടുത്തിയ നിമിഷങ്ങളായിരുന്നു അത്. കിരീടങ്ങളാല്‍ സമ്ബന്നമായ മെസിയുടെ കരിയറില്‍ ഇനി ഒഴിഞ്ഞു നില്‍ക്കുന്നത് രാജ്യത്തിനായി ഒരു കിരീടമെന്ന ബഹുമതി മാത്രം. അജയ്യരായാണ് കോപ്പയില്‍ മെസിപ്പടയുടെ ഫൈനല്‍ പ്രവേശം.

നീണ്ട 28 വര്‍ഷത്തിന് ശേഷമുള്ള കിരീടനേട്ടത്തിനായി ലയണല്‍ മെസിയുടെ അര്‍ജന്റീന മാറക്കാനയില്‍ പോരിന് ഒരുങ്ങുമ്ബോള്‍ മുമ്ബെങ്ങുമില്ലാത്ത ആത്മവിശ്വാസത്തിലാണ് അര്‍ജന്‍റീന ആരാധകര്‍. അതേ സമയം സ്വന്തം നാട്ടില്‍ നടക്കുന്ന കോപ്പ ടൂര്‍ണമെന്റിലെ കിരീടം നെയ്മര്‍ക്ക് ഏറെപ്രധാനമാണ്.

രാജ്യത്തിന് വേണ്ടി മാസ്മരിക പ്രകടനം പുറത്തെടുക്കുന്ന കളിയഴകിന്റെ ഈ തമ്ബുരാനില്‍ പരിശീലകന്‍ ടിറ്റെയ്ക്ക് പ്രതീക്ഷ ഏറെയുണ്ട്.പ്രതിഭയുടെ ധാരാളിത്തമാണ് ഈ 29കാരനെ വേറിട്ടു നിര്‍ത്തുന്നത്.കഴിഞ്ഞ കോപ്പ അമേരിക്ക ടൂര്‍ണമെന്‍റില്‍ ബ്രസീല്‍ ജേതാക്കളായെങ്കിലും പരുക്ക് മൂലം കളിക്കാന്‍ നെയ്മര്‍ക്ക് സാധിച്ചിരുന്നില്ല.

ഒളിമ്ബിക്സ് കിരീടവും കോണ്‍ഫെഡറേഷന്‍സ് കപ്പും’ ബ്രസീലിനായി നേടിക്കൊടുത്തെങ്കിലും ഒരു കോപ്പ കിരീടം നെയ്മര്‍ക്ക് മുന്നില്‍ അകന്നു നില്‍ക്കുകയാണ്. റൊണാള്‍ഡോയ്ക്കും റിവാള്‍ഡോയ്ക്കും റൊണാള്‍ഡീഞ്ഞോയ്ക്കുമെല്ലാം ലഭിച്ച ആരാധക പിന്തുണ നേടിയെടുക്കാന്‍ നെയ്മര്‍ക്ക് മാറക്കാനയിലെ ഫൈനലില്‍ വിജയിക്കണം.

കോപ്പ അമേരിക്കയിലെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ 4 ഗോളുകളുമായി മെസിയാണ് ഒന്നാമത്. രണ്ട് ഗോളുകള്‍ ഉള്ള നെയ്മര്‍ മൂന്നാം സ്ഥാനത്താണ്.ബ്രസീലിനെ പത്താം കിരീടത്തിലേക്ക് നയിച്ച്‌ വീരനായകനാകാന്‍ ഉറച്ച്‌ നെയ്മറും കോപ്പകിരീട നേട്ടത്തിലൂടെ അര്‍ജന്‍റീനയുടെ ആറാം തമ്ബുരാനാകാന്‍ ഉറച്ച്‌ ലയണല്‍ മെസ്സിയും പോരിന് ഇറങ്ങുമ്ബോള്‍ മാറക്കാനയില്‍ ചരിത്രം വഴിമാറുമെന്ന കാര്യം തീര്‍ച്ച.

LEAVE A REPLY

Please enter your comment!
Please enter your name here