അബുദാബി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളിൽ വീണ്ടും മാറ്റം. 50 ദിർഹത്തിന്റെ ലേസർ പരിശോധനയായ ഡി.പി.ഐ ടെസ്റ്റോ പി.സി.ആർ ടെസ്റ്റോ നടത്തി നെഗറ്റിവാകുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ അബുദാബിയിലേക്ക് പ്രവേശിക്കാൻ കഴിയും.എന്നാൽ, അബുദാബിയിൽ എത്തിയ ശേഷം ആറാം ദിവസം വീണ്ടും പി.സി.ആർ പരിശോധന നടത്തണമെന്നും അബുദാബി ദുരന്തനിവാരണ സമിതി അറിയിച്ചു. ആറ് ദിവസത്തിനുള്ളിൽ അബുദാബിയിൽ നിന്ന് മടങ്ങുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.

പി.സി.ആർ ടെസ്റ്റിൽ നെഗറ്റിവ് ആയവരെ നേരത്തെയും അബുദാബിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, പി.സി.ആർ ടെസ്റ്റിൽ നെഗറ്റിവ് ആയവർക്ക് ആറ് ദിവസത്തിനുള്ളിൽ ഡി.പി.ഐ ടെസ്റ്റ് നടത്തിയാൽ പ്രവേശനാനുമതി നൽകിയിരുന്നു. ഇന്നുമുതൽ ഇവയിൽ ഏതെങ്കിലും ഒരു ടെസ്റ്റിൽ നെഗറ്റിവ് ആയാൽ മതി. എന്നാൽ, അബുദാബിയിലെത്തുന്നവർ അവിടെ ആറ് ദിവസത്തിൽ കൂടുതൽ തുടർച്ചയായി താമസിച്ചാൽ അടുത്തദിവസം വീണ്ടും പി.സി.ആർ പരിശോധനക്ക് വിധേയമാകണം എന്നാണ് പുതിയ നിബന്ധന. ഇത് ഓരോ സന്ദർശനത്തിലും ബാധകമാണ്. അബുദാബിയിൽ നടക്കുന്ന കോവിഡ് വാക്സിൻ പരീക്ഷണത്തിന് വിധേയമായി ഡോസ് സ്വീകരിച്ചവർക്ക് മറ്റ് പരിശോധനാഫലത്തിന്റെ ആവശ്യമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here