കൊറോണ വൈറസിനെതിരായ പോരാട്ടം ശക്തമാകുമ്പോൾ വാക്സിന്‍ പരീക്ഷണത്തില്‍ പ്രതികരണവുമായി റഷ്യ. വാക്സിന്‍ പരീക്ഷണത്തിലെ പ്രാരംഭഘട്ടത്തില്‍ പങ്കെടുത്തവരില്‍ ആന്റിബോഡി കൃത്യമായി പ്രകികരിച്ചെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂണ്‍- ജൂലൈ മാസങ്ങളില്‍ നടന്നിട്ടുള്ള വാക്സിന്‍ പരീക്ഷണങ്ങളില്‍ 76 പേരാണ് പങ്കെടുത്തത്. 100% പേരിലും ആന്റിബോഡിയും രൂപപ്പെട്ടിട്ടുണ്ടെന്നും വാക്സിന്‍ സുരക്ഷിതമാണെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. വാക്സിന്‍ പരീക്ഷിച്ചവരില്‍ പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നും ജേണലില്‍ പറയുന്നു.

ആഗസ്റ്റിലാണ് ആഭ്യന്തര ഉപയോഗത്തിനായി വാക്സിന്‍ പരീക്ഷണത്തിന് റഷ്യ ലൈന്‍സ് നല്‍കുന്നത്. ലോകത്തില്‍ വ്യാപകമായി വാക്സിന്‍ പരീക്ഷണം ആരംഭിക്കുന്ന രാജ്യവും റഷ്യയാണ്. 42 ദിവസം നീണ്ടുനില്‍ക്കുന്ന വാക്സിന്‍ പരീക്ഷണത്തില്‍ 38 ആരോഗ്യവാന്മാരായ മുതിര്‍ന്നവരാണ് പങ്കെടുത്തത്. വാക്സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത ആര്‍ക്കും ഗുരുതര പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്സിന്‍ പരീക്ഷിച്ചവരില്‍ ആന്റിബോഡി കൃത്യമായി പ്രതികരിക്കുന്നുവെന്നും സ്ഥിരീകരിച്ചതായി ലാന്‍സെറ്റ് പറയുന്നു.

കൊറോണ വൈറസ് ബാധ തടയുന്നതിനായി വാക്സിനിടെ ദീര്‍ഘകാല സുരക്ഷയും കണ്ടെത്തുന്നതിനായി കൂടുതല്‍ പഠനം സ്പുട്നിക് വി കേന്ദ്രീകരിച്ച്‌ നടത്തേണ്ടതുണ്ടെന്നും ലാന്‍സെറ്റ് ചൂണ്ടിക്കാണിക്കുന്നു. ലോകത്തില്‍ റഷ്യ വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹമായ സ്പുട്നിക് വിയുടെ സ്മരണാര്‍ത്ഥമാണ് വാക്സിന് സ്പുട്നിക് വി എന്ന പേര് നല്‍കിയിട്ടുള്ളത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള എല്ലാ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുൻപ് വാക്സിന്‍ ഉപയോഗിക്കുന്നതില്‍ മുന്നറിയിപ്പുമായി പാശ്ചാത്യ രാജ്യങ്ങളിലെ വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here