അബുദാബി: യുഎഇ യിൽ കോവിഡ് ബാധിച്ച് 4 മരണവും 479 പുതിയ കേസുകളും സ്ഥിരീകരിച്ചു. 98 പേർ പൂർണ്ണമായി രോഗമുക്തരായതായും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് മൊത്തം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 6,781 ആയി, ആകെ റിക്കവറികൾ 1,286 ഉം മരണപ്പെട്ടവരുടെ എണ്ണം 41 ആയി ഉയരുകയും ചെയ്തു.

കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഏപ്രിൽ 18 നു ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ കൊറോണ വൈറസ് ബാധിതർക്കായ് ഫീൽഡ് ആശുപത്രി തുറന്നു.

ലോകമെമ്പാടും കൊറോണ ഭീതിയിലാഴ്ന്നിടുമ്പോൾ, ‘നമ്മൾ ഒന്നിച്ചു നിന്ന് വിജയിക്കും’ എന്ന യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ന്റെ ട്വീറ്റ് യുഎഇ ജനതയിൽ ആത്മവിശ്വാസം പകരുന്നു. വൈറസ് കാരണം ലോകമെമ്പാടുമുള്ള കായിക മത്സരങ്ങൾ റദ്ദാക്കപ്പെട്ടിരിക്കാം, പക്ഷേ നാമെല്ലാവരും ഒരൊറ്റ ടീം ആയി നിന്ന് കൊറോണ വ്യാപനത്തെ ചെറുത്ത് തോൽപിക്കണം എന്ന് ഷെയ്ഖ് മുഹമ്മദ് ആഹ്വനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here