ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രമുഖ നേതാക്കള്‍. ബഹ്‌റൈനിന്റെ വികസനത്തിന് ജീവിതം ഉഴിഞ്ഞുവെച്ച മഹാനായ ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും കുവൈത്തുമായി ഊഷ്മള ബന്ധമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്ന് കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ഓര്‍മിച്ചു. ഇറാഖ് അധിനിവേശകാലം പോലെ കുവൈത്ത് പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം രാജ്യത്തോടൊപ്പം നിലയുറപ്പിച്ചിട്ടുണ്ട് സഹോദര രാജ്യമായ ബഹ്‌റൈന്‍.

പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അടക്കമുള്ള നേതൃത്വത്തിന്റെ ഈ സ്‌നേഹം മറക്കാന്‍ കഴിയില്ലെന്ന് അമീര്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു. കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ് എന്നിവരും ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ വിയോഗത്തില്‍ അനുശോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here