ബാങ്കിങ്​ തട്ടിപ്പുകളെക്കുറിച്ച്​ ജാഗ്രത പുലർത്തണമെന്ന്​ കുവൈത്ത്​ ആ​ഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്​ നൽകി. ബാങ്കിൽനിന്ന്​ എന്ന പേരിൽ എസ്​.എം.എസും ഇ -മെയിലുകളും ഇൻറർനാഷനൽ ​കാളുകളും ധാരാളം വരുന്നുണ്ട്​. വ്യക്​തിഗത വിവരങ്ങളും ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങളും ഇത്തരക്കാർക്ക്​ നൽകരുതെന്ന്​ ആഭ്യന്തര മന്ത്രാലയം ​വാർത്താക്കുറിപ്പിൽ പൊതുജനങ്ങളോട്​ ആവശ്യപ്പെട്ടു.

ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ ആർക്കും നൽകരുതെന്നും ബാങ്കിൽനിന്ന്​ ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ട്​ വിളിക്കാറില്ലെന്നും സൈബർ ക്രൈം വകുപ്പ്​ അറിയിച്ചു.

ബാങ്ക്​ അക്കൗണ്ട്​ നമ്പർ, പാസ്​വേഡ്​, ക്രെഡിറ്റ്​ കാർഡ്​ സംബന്ധിച്ച വിവരങ്ങൾ എന്നിവ ബാങ്കിൽനിന്ന്​ എന്ന വ്യാജേന ആവശ്യപ്പെടുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ സെൻട്രൽ ബാങ്കും ഉപഭോക്​താക്കൾക്ക്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. നൂതന തട്ടിപ്പ്​ രീതികൾക്കെതിരെ ജാഗ്രത പാലിക്കാൻ തദ്ദേശീയ ബാങ്കുകൾക്ക്​ കുവൈത്ത്​ സെൻട്രൽ ബാങ്ക്​ നേരത്തെ മുന്നറിയിപ്പ്​ നൽകി​.

LEAVE A REPLY

Please enter your comment!
Please enter your name here