കോവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്കു വാക്സീൻ അയയ്ക്കുമെന്ന് യുഎഇ. എമിറേറ്റ്സ് റെഡ് ക്രസന്റും തമൂഹ് ഹെൽത്ത് കെയറും സംയുക്തമായാണു രാജ്യത്തിനകത്തും പുറത്തുമുള്ള വിതരണത്തിനു മേൽനോട്ടം വഹിക്കുക. വിതരണം സുഗമമാക്കാൻ രൂപീകരിച്ച ഹോപ് കൺസോർഷ്യം വ്യത്യസ്ത വാക്സീനുകൾ യുഎഇയിലെത്തിച്ചു സംഭരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 5 മണിക്കൂറിനകം ആവശ്യാനുസരണം എത്തിക്കും.

ഓരോ രാജ്യത്തിന്റെയും ആവശ്യം അനുസരിച്ച് വാക്സീൻ ലഭ്യമാക്കും. ഹയാത്ത് വാക്സീൻ എന്ന പേരിൽ സിനോഫാം വാക്സീൻ പ്രാദേശികമായി യുഎഇ ഉൽപാദിപ്പിച്ചു തുടങ്ങി. 800 കോടി വാക്സീൻ ശേഖരിച്ച് മൈനസ് 80 ഡിഗ്രി താപനിലയിൽ സൂക്ഷിച്ച് ശേഖരിച്ചുവയ്ക്കാനുള്ള ശീതീകരണ സൗകര്യവും യുഎഇയിലുണ്ട്.

ഇതിനായി പ്രത്യേക വാഹനങ്ങളും പായ്ക്കിങ് സംവിധാനങ്ങളും യാത്രാ സൗകര്യങ്ങളും സജ്ജമാണ്. കോവിഡ് മൂലം നിർത്തിയിട്ട വിമാനങ്ങളും ഉപയോഗപ്പെടുത്തി എളുപ്പം ലക്ഷ്യസ്ഥാനത്തെത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here