വിശുദ്ധ മക്കയിലെയും മദീനയിലെയും ഹറം പള്ളികള്‍ ഉംറ തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും സ്വീകരിക്കാന്‍ സജ്ജമെന്ന് ഇരു ഹറം കാര്യാലയം അറിയിച്ചു. മക്ക ഹറം പള്ളിയിലും മദീന മസ്ജിദുന്നബവിയിലും വിശ്വാസികളെ സ്വീകരിക്കാന്‍ ആവശ്യമായ മുഴുവന്‍ ഒരുക്കങ്ങളും സജ്ജമാണെന്ന് ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.

കോവിഡ് മു​ന്‍​ക​രു​ത​ല്‍ പാ​ലി​ച്ച്‌​ ഉം​റ​യും മ​ദീ​ന സ​ന്ദ​ര്‍​ശ​ന​വും ഘ​ട്ട​മാ​യി ആ​രം​ഭി​ക്കാ​നു​ള്ള ഗ​വ​ണ്‍​മെന്‍റ്​ തീ​രു​മാ​ന​ത്തെ പ്രശംസിക്കുന്നതായും ഉം​റ നി​ര്‍​വ​ഹി​ക്കാ​നും മ​ദീ​ന സ​ന്ദ​ര്‍​ശി​ക്കാ​നു​മു​ള്ള ആ​ളു​ക​ളു​ടെ അ​ഭ്യ​ര്‍​ഥ​ന​ക​ള്‍​ക്കും ആ​ഗ്ര​ഹ​ങ്ങ​ള്‍​ക്കു​മു​ള്ള മ​റു​പ​ടി​യാ​ണ്​​ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഉംറ, സിയാറത്ത് അനുമതി നല്‍കിയതില്‍ ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഹജ്, ഉംറ മന്ത്രി ഡോ: മുഹമ്മദ് സ്വാലിഹ് ബിന്‍തനും നന്ദി പറഞ്ഞു. ഒക്ടോബര്‍ നാല് മുതലാണ് ആഭ്യന്തര തീര്‍ത്ഥാടകരെ സ്വീകരിച്ചു ഉംറയും മദീന സിയാറയും പുനഃരാരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here