എ.സി മിലാന്‍ സ്​ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹാമോവിച്ചിന്​​ കോവിഡ്​. ക്ലബ്​ അധികൃതരാണ്​ താരത്തിന്​ കോവിഡ്​ സ്ഥിരീകരിച്ച വിവരം അറിയിച്ചത്​. യുറോപ്പ ലീഗില്‍ ബോഡോ/ഗ്ലിമിറ്റിനെതിരായ മല്‍സരം നടക്കാനിരിക്കെയാണ്​ താരത്തിന്​ കോവിഡ്​ സ്ഥിരീകരിച്ച വിവരം ക്ലബ്​ അറിയിച്ചത്​.

താരം വീട്ടുനിരീക്ഷണത്തില്‍ തുടരുകയാണെന്നും മറ്റ്​ കളിക്കാരുടെ ഫലം നെഗറ്റീവാണെന്നും ക്ലബ്​ വ്യക്​തമാക്കി. ഒരു വര്‍ഷത്തെ കരാറില്‍ എ.സി മിലാനിലെത്തിയ സ്ലാട്ടന്‍ ഇബ്രാഹാമോവിച്ച്‌ ഒരു വര്‍ഷം കൂടി ക്ലബില്‍ തുടരുകയായിരുന്നു.

തിങ്കളാഴ്​ച ബോലോഗനക്കെതിരായ മല്‍സരത്തില്‍ സ്വീഡിഷ്​ സ്​ട്രൈക്കര്‍ എ.സി മിലാനായി രണ്ട്​ ഗോള്‍ നേടിയിരുന്നു. 35ാം മിനിട്ടിലായിരുന്നു ആദ്യ ഗോള്‍. രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു രണ്ടാം ഗോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here