ബ്രിട്ടീഷ് പ്രധാനമന്ത്രി ആയ ബോറിസ് ജോൺസണിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് പിന്നാലെ ബ്രിട്ടനിലെ ഭരണനേതൃത്വം ഭയാശങ്കയിൽ. പ്രധാനമന്ത്രിയുമായും അദ്ദേഹത്തിൻറെ ഓഫീസുമായി ബന്ധപ്പെട്ട നിരവധി പേർ ഐസോലേഷനിലേക്ക് നീങ്ങുന്നു എന്ന് സൂചന.

ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചത് പിന്നാലെ ഹെൽത്ത് സെക്രട്ടറിക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.വ്യാഴാഴ്ച വൈകുന്നേരം വരെ കൊറോണ പ്രതിരോധ നടപടികളോട് അനുബന്ധിച്ചുള്ള വിവിധ ചർച്ചകളിൽ പങ്കെടുത്ത പ്രധാനമന്ത്രി രാത്രിയോടെ രോഗലക്ഷണങ്ങൾ കാണിച്ചതിനു പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. അതോടുകൂടി പ്രധാനമന്ത്രി നടത്തിയ പത്രസമ്മേളനങ്ങളിലും മറ്റു ചർച്ചകളിലും പങ്കെടുത്ത രാഷ്ട്ര-നയതന്ത്ര പ്രതിനിധികളും മീഡിയ പ്രതിനിധികളും ഇതിനോടകം തന്നെ ആശങ്കയുടെ മുൾമുനയിലാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here