ഇരുനൂറാമത് ലുലു ഹൈപര്‍ മാര്‍ക്കറ്റ് തുറക്കുന്നതിന്റെ ആഘോഷം ബുര്‍ജ് ഖലീഫയിലും. ശനിയാഴ്ച്ച രാത്രി ബുര്‍ജ് ഖലീഫ കെട്ടിടത്തില്‍ ലുലുവിന്റെ പച്ച നിറത്തിലുള്ള ലോഗോ വര്‍ണവിളക്കുകളില്‍ തെളിഞ്ഞു. 1990കളില്‍ യുഎഇയില്‍ ആദ്യ സ്‌റ്റോര്‍ തുറന്ന ലുലു ഈജിപ്തിലെ കെയ്‌റോയിലാണ് 200-ാമത് സ്‌റ്റോര്‍ തുറന്നത്. ആറ് ഗള്‍ഫ് രാജ്യങ്ങള്‍, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ ലുലു റീട്ടെയില്‍ സ്റ്റോറുകളുണ്ട്.

ചെയര്‍മാന്‍ എം എ യൂസുഫലിയുടെ നേതൃത്വത്തില്‍ കോവിഡ് വെല്ലുവിളികളുടെ ഘട്ടത്തിലും വലിയ വികസനവുമായി മുന്നേറുകയാണ്. കഴിഞ്ഞ 12 മാസത്തിനിടെ 15 സ്‌റ്റോറുകളാണ് ലുലു തുറന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here